Currency

ഐക്യരാഷ്ട്ര സഭയുടെ ഉന്നതപദവികളില്‍ മൂന്നു വനിതകള്‍

സ്വന്തം ലേഖകന്‍Friday, December 16, 2016 12:32 pm

പുതിയ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്സാണ് അമിനയെ ഡെപ്യൂട്ടിയായി നിയമിച്ചത്. ബ്രസീലില്‍ നിന്നുള്ള മരിയ ല്യൂസ റിബൈറോ വിയോട്ടിയെ ക്യാബിനറ്റ് മേധാവിയായും നിയമിച്ചു.

ന്യൂയോര്‍ക്ക്: നൈജീരിയയിലെ പരിസ്ഥിതി മന്ത്രി അമിന മുഹമ്മദിനെ ഐക്യരാഷ്ട്രസഭ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചു. പുതിയ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്സാണ് അമിനയെ ഡെപ്യൂട്ടിയായി നിയമിച്ചത്. ബ്രസീലില്‍ നിന്നുള്ള മരിയ ല്യൂസ റിബൈറോ വിയോട്ടിയെ ക്യാബിനറ്റ് മേധാവിയായും നിയമിച്ചു.

മരിയ ല്യൂസ റിബൈറോ വിയോട്ടി

മരിയ ല്യൂസ റിബൈറോ വിയോട്ടി

നയപരമായ കാര്യങ്ങള്‍ക്കുള്ള പ്രത്യേക ഉപദേശക എന്ന പദവിയും പുതുതായി രൂപീകരിച്ചതായി യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് അറിയിച്ചു. ദക്ഷിണകൊറിയയില്‍ നിന്നുള്ള ക്യുംഗ് വാ കാംഗിനെയാണ് പ്രത്യേക ഉപദേശക പദവിയില്‍ നിയമിച്ചിട്ടുള്ളത്. ആഗോള രംഗത്തെ പ്രവര്‍ത്തനപരിചയം, കഴിവ്, നയതന്ത്ര മികവ് തുടങ്ങിയവ പരിഗണിച്ചാണ് ഇവരെ നിയമിച്ചതെന്ന് ഗുട്ടെറസ്സ് വ്യക്തമാക്കി.

ക്യുംഗ് വാ കാംഗ്‌

ക്യുംഗ് വാ കാംഗ്‌

ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിതയായ അമിന മുഹമ്മദ് നേരത്തെ യുഎന്നില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചിട്ടുള്ള അമിന ബാന്‍ കി മൂണിന് കീഴില്‍, ഡെവലപ്പ്‌മെന്റ് പ്ലാനിംഗില്‍ സ്‌പെഷല്‍ അഡൈ്വസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊളംബിയ സര്‍വകലാശാലയില്‍ പ്രോഫസറായിരുന്ന അമിനാ മുഹമ്മദ് നിരവധി അന്താരാഷ്ട്രസമിതികളില്‍ അംഗമായിരുന്നിട്ടുണ്ട്. യുഎന്‍ സെക്രട്ടറി ജനറലിന്റെ 2015 ഡെവലപ്പിംഗ് അജണ്ട നിശ്ചയിക്കുന്ന ഉന്നതതതല സമിതിയിലും അമിന അംഗമായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

15 thoughts on “ഐക്യരാഷ്ട്ര സഭയുടെ ഉന്നതപദവികളില്‍ മൂന്നു വനിതകള്‍”

  1. Quality posts is the important to be a focus for the users
    to pay a quick visit the website, that’s what this web site is providing.

  2. I’m not that much of a internet reader to be honest but your sites
    really nice, keep it up! I’ll go ahead and bookmark your website to come back
    later. All the best

  3. Hi! I simply would like to offer you a big thumbs up for your great info you’ve got
    here on this post. I’ll be coming back to your website
    for more soon.

  4. Link exchange is nothing else but it is just placing the
    other person’s blog link on your page at appropriate place and other person will
    also do same in support of you.

  5. Hey! This is my first comment here so I just wanted to give
    a quick shout out and say I genuinely enjoy reading your blog posts.

    Can you suggest any other blogs/websites/forums that cover the same topics?

    Many thanks!

Comments are closed.

Top
x