Currency

യു.എ.ഇയില്‍ താമസയിടങ്ങളുടെ വാടകനിരക്ക് ഇടിയുന്നു

സ്വന്തം ലേഖകന്‍Saturday, July 8, 2017 7:29 am

അബൂദബിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അപ്പാര്‍ട്ടുമെന്റുകളുടെ വാടക നിരക്കില്‍ 10 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഈവര്‍ഷം രണ്ടാംപാദത്തില്‍ മാത്രം വാടക മൂന്ന് ശതമാനം താഴ്ന്നു. അതേസമയം വന്‍കിട അപ്പാര്‍ട്ടുമെന്റുകളുടെ വാടകയിലാണ് അബൂദബിയില്‍ ഏറ്റവും കുറവ് വന്നത്.

അബൂദബി: യു.എ.ഇയില്‍ താമസയിടങ്ങളുടെ വാടകനിരക്ക് ഇടിയുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിനെ തുടര്‍ന്നാണ് വാടകനിരക്കില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ജോലിനഷ്ടപ്പെട്ട് താമസയിടങ്ങള്‍ ഉപേക്ഷിച്ചുപോകുന്നവര്‍ക്ക് പകരം ആളെ കണ്ടെത്താന്‍ കഴിയാത്തതാണ് വിവിധ എമിറേറ്റുകളില്‍ വാടക നിരക്ക് താഴേക്ക് പോകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഈരംഗത്തെ ഗവേഷണസ്ഥാപനമായ ജെഎല്‍എല്ലിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അബൂദബിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അപ്പാര്‍ട്ടുമെന്റുകളുടെ വാടക നിരക്കില്‍ 10 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഈവര്‍ഷം രണ്ടാംപാദത്തില്‍ മാത്രം വാടക മൂന്ന് ശതമാനം താഴ്ന്നു. അതേസമയം വന്‍കിട അപ്പാര്‍ട്ടുമെന്റുകളുടെ വാടകയിലാണ് അബൂദബിയില്‍ ഏറ്റവും കുറവ് വന്നത്. ചെറുകിട താമസയിടങ്ങളുടെ വാടകയില്‍ വലിയ വ്യത്യാസം അനുഭവപ്പെട്ടിട്ടില്ല.

ഷാര്‍ജയിലും ദുബായിലും അബൂദബിയിലേതിനു സമാനമായ സാഹചര്യമാണുള്ളത്. ഈ എമിറേറ്റുകളിലും റിയല്‍എസ്റ്റേറ്റ് രംഗം സമര്‍ദ്ദം നേരിടുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x