ദുബായ് വിസ പ്രോസസിങ് സെന്ററാണ് (ഡി.വി.പി.സി) വിസ അപേക്ഷാ നടപടിക്രമങ്ങള്‍ മൊബൈൽ ഫോൺ വഴി സാധ്യമാക്കുന്ന ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. യു.എ.ഇ വിസ സംബന്ധിച്ച വിവരങ്ങളെല്ലാം ആപ്പിൽ ലഭ്യമാകും.
അബുദാബി: എമിറേറ്റ്സ് വിമാനത്തില്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷനിലൂടെ യു.എ.ഇ വിസക്ക് അപേക്ഷിക്കാം. ദുബായ് വിസ പ്രോസസിങ് സെന്ററാണ് (ഡി.വി.പി.സി) വിസ അപേക്ഷാ നടപടിക്രമങ്ങള്‍ മൊബൈൽ ഫോൺ വഴി സാധ്യമാക്കുന്ന ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. യു.എ.ഇ വിസ സംബന്ധിച്ച വിവരങ്ങളെല്ലാം ആപ്പിൽ ലഭ്യമാകും.
ഡി.വി.പി.സി ഗ്ലോബല്‍ എന്ന ആപ്ളിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. 96 മണിക്കൂര്‍, 30 ദിവസം, 90 ദിവസം കാലാവധികളുള്ള വിസക്ക് ഈ ആപ്പ് വഴി അപേക്ഷ നൽകാനാകും. യത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന എമിറേറ്റ്സ് വിമാനം പുറപ്പെടുന്നതിന് നാല് ദിവസം മുമ്പ് അപേക്ഷ നൽകണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.