ഈ വര്‍ഷം ഏപ്രിലിലെ ശരാശരി താപനില 27.6 ഡിഗ്രി സെല്‍ഷ്യസ് ആണ്. വര്‍ഷങ്ങളായി സാധാരണയുണ്ടാകാറുള്ള താപനിലയെക്കാള്‍ 2.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്. 2000, 2014 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ താപനില റിപ്പോര്‍ട്ട് ചെയ്ത ഏപ്രില്‍ മാസങ്ങള്‍.
മനാമ: ബഹ്റൈനില്‍ കാല്‍നൂറ്റാണ്ടുകള്‍ക്ക് ശേഷം ഏപ്രില്‍ മാസം ഏറ്റവും കൂടുതല്‍ ചൂടുകൂടിയ കാലാവസ്ഥ 2017 ഏപ്രില്‍ലേതെന്ന് മീറ്ററോളജിക്കല്‍ ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഏപ്രിലിലെ ശരാശരി താപനില 27.6 ഡിഗ്രി സെല്‍ഷ്യസ് ആണ്. വര്‍ഷങ്ങളായി സാധാരണയുണ്ടാകാറുള്ള താപനിലയെക്കാള്‍ 2.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്.
2000, 2014 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ താപനില റിപ്പോര്‍ട്ട് ചെയ്ത ഏപ്രില്‍ മാസങ്ങള്‍. 27.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഈ വര്‍ഷങ്ങളിലെ താപനില. 1946 മുതലുള്ള വര്‍ഷങ്ങളെടുത്താല്‍ ഏപ്രില്‍ മാസത്തെ ശരാശി ഉയര്‍ന്ന താപനില 32.0 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇത് തിരുത്തി 2000 ഏപ്രിലില്‍ 33.1 ഡിഗ്രി സെല്‍ഷ്യസും, 2001ല്‍ 32.5 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയിരുന്നു.
2017 ഏപ്രിലില്‍ ഏറ്റവുമധികം താപനില രേഖപ്പെടുത്തിയത് 14ാം തീയതി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ്. 39.6 ഡിഗ്രി സെല്‍ഷ്യസ് ആണ് അന്ന് രേഖപ്പെടുത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.