അബു ദാബി എഡ്യുക്കേഷൻ കൗൺസിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കരിച്ച പാഠ്യപദ്ധതിയിൽ കലയ്ക്കും സംഗീതത്തിനും ആരോഗ്യപഠനത്തിനും കായികത്തിനും പ്രാധാന്യം നൽകുമെന്ന് അഡെക് പി12 ആക്റ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്റ്റർ ആയ ഡോ. കരീമ അൽ മശ്രുയി അറിയിച്ചു.
അബു ദാബി: അബു ദാബി പബ്ലിക് സ്കൂളുകളിൽ ഇനി കലയും സംഗീതവും പഠനവിഷയമാകും. അബു ദാബി എഡ്യുക്കേഷൻ കൗൺസിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കരിച്ച പാഠ്യപദ്ധതിയിൽ കലയ്ക്കും സംഗീതത്തിനും ആരോഗ്യപഠനത്തിനും കായികത്തിനും പ്രാധാന്യം നൽകുമെന്ന് അഡെക് പി12 ആക്റ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്റ്റർ ആയ ഡോ. കരീമ അൽ മശ്രുയി അറിയിച്ചു.
മൂന്ന് ഘട്ടങ്ങളിലായി പരിഷ്കരണങ്ങൾ നടപ്പിലാക്കാനാണു ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ അഞ്ചാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് കലയും സംഗീതവും പാഠ്യവിഷയമാക്കും. രണ്ടാം ഘട്ടത്തിൽ ആറു മുതൽ എട്ടാംതരം വരെയുള്ള കുട്ടികൾക്കും മൂന്നാം ഘട്ടത്തിൽ ഒമ്പത് മുതൽ പന്ത്രണ്ടാം തരം വരെയുള്ള കുട്ടികൾക്കും ഈ വിഷയൾക്ക് പഠിക്കാൻ നൽകും.
കഴിഞ്ഞ കുറച്ച് കാലമായി കലാമേഖലയിലും സാംസ്കാരിക മേഖലയിലും അബുദാബി വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ടെന്ന് അൽ മശ്രൂയി ചൂണ്ടിക്കാണിച്ചു. ഈ അധ്യായന വർഷം 800 അധ്യാപകരെയാണു അഡെക് പുതിയതായി വിളിച്ചത്. ഇവരിൽ പലരും കലാവിഷയങ്ങളീൽ പ്രഗൽഭരാണെന്നും അവർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.