മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതേതുടർന്നു പോലീസിൽ നിന്നും ലോക്കൽ അതോറിറ്റികളിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കുന്നുണ്ടെന്നു പർദീപ് സിംഗ് അറിയിച്ചു.
ടാൻസ്മാനിയയിൽ വംശീയ ആക്ഷേപത്തിനും മർദ്ദനത്തിനും ഇരയായ ഇന്ത്യൻ ടാക്സി ഡ്രൈവർ പർദീപ് സിംഗിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി വിടവെ പർദീപ് പ്രതികരിച്ചു. സംഭവത്തിൽ 21 വയസ്സുള്ള യുവതിയ്ക്കും 25 കാരനായ യുവാവിനുമെതിരെ പോലീസ് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.
നേരത്തെ മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതേതുടർന്നു പോലീസിൽ നിന്നും ലോക്കൽ അതോറിറ്റികളിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കുന്നുണ്ടെന്നു 25കാരനായ പർദീപ് സിംഗ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു പർദീപ് സിംഗ് മർദ്ദനത്തിനു ഇരയായത്. സാൻഡി ബേ മക്ഡൊണാൾഡ് ഡ്രൈവിൽ വച്ച് കാറിലെ യാത്രക്കാരായിരുന്ന യുവതിയും യുവാാവും സിംഗിനെ വംശീയമായി അധിക്ഷേപിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ടാക്സിയിൽ കയറിയ യുവതിക്ക് ഛർദിക്കണമെന്ന് പറഞ്ഞപ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങണമെന്നും അല്ലാത്ത പക്ഷം കാർ വൃത്തിയാക്കുന്നതിനുള്ള പണം നൽകണമെന്നും പർദീപ് സിംഗ് ആവശ്യപ്പെട്ടതാണ് മർദ്ദനത്തിലേക്ക് നയിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.