
കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, ഓസ്ട്രേലിയൻ പൗരത്വത്തിനായുള്ള അപേക്ഷകളിൽ തീരുമാനമെടുക്കുന്നത്തിനു കാലതാമസം ഉണ്ടാകുമെന്നു സർക്കാർ വ്യക്തമാക്കി. പുതുതായി പൗരത്വത്തിനു അപേക്ഷിക്കുന്നവർക്ക് 2 വർഷം വരെ കാത്തിരിക്കേണ്ടി വരാം.
കഴിഞ്ഞ വർഷം പൗരത്വ ദാന ചടങ്ങുവരെയുള്ള ശരാശരി കാലാവധി 16 മാസമായിരുന്നു. എന്നാൽ 2020 ഏപ്രിലിൽ സർക്കാർ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 23 മാസം വരെയായിട്ടുണ്ട്.
അപേക്ഷ നല്കിയ ശേഷമുള്ള മുഖാമുഖമുള്ള പൗരത്വ അഭിമുഖങ്ങളും, പൗരത്വ പരീക്ഷകളുമെല്ലാം കൊറോണ വൈറസ് നിയന്ത്രണങ്ങളെത്തുടർന്നു നിർത്തിവച്ചിരിക്കുകയാണ്. ഇതാണ് കാലതാമസത്തിന് ഇടയാക്കുന്നത്. എന്നാൽ പുതിയ പൗരത്വ അപേക്ഷകൾ സമർപ്പിക്കുന്നതിനു തടസങ്ങൾ ഇല്ല.
2020 ഏപ്രിൽ 30 ലെ കണക്കു പ്രകാരം 1,17,958 പേരാണ് പൗരത്വ അപേക്ഷ സമർപ്പിച്ച ശേഷം തീരുമാനത്തിനായി കാത്തിരിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധി തുടങ്ങിയ ശേഷം 15,000 ലതികം പേർക്കു ഓസ്ട്രേലിയൻ പൗരത്വം നൽകിയതായി ആഭ്യന്തരകാര്യ വകുപ്പ് വ്യക്തമാക്കി.
Australian citizenship application process dealy
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.