Currency

തൊഴിലെടുക്കാതെ ആനുകൂല്യം കൈപ്പറ്റി ജീവിക്കുന്ന ഓസ്ട്രേലിയക്കാരുടെ എണ്ണത്തിൽ വൻവർധനവ്

സ്വന്തം ലേഖകൻMonday, October 10, 2016 8:56 am

തൊഴിലെടുക്കാതെ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരുടെ എണ്ണത്തിൽ 70 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിലെ കണക്കുകൾ പ്രകാരം 768,375 പേരാണ് നിലവിൽ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റി ജീവിക്കുന്നത്.

സിഡ്നി: ഓസട്രേലിയയിൽ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റി ജീവിക്കുന്നവരുടെ എണ്ണത്തിൽ സമീപകാലത്ത് വൻവർധനവ് ഉണ്ടായതായി കണക്കുകൾ. തൊഴിലെടുക്കാതെ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരുടെ എണ്ണത്തിൽ 70 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

2005-ൽ 453,793 പേരാണു ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്നതെങ്കിൽ ഇക്കഴിഞ്ഞ മാർച്ചിലെ കണക്കുകൾ പ്രകാരം 768,375 പേരാണ് നിലവിൽ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റി ജീവിക്കുന്നത്. സമൂഹ്യസേവന വകുപ്പ് മന്ത്രിയായ ക്രിസ്റ്റ്യൻ പോർട്ടൽ പറയുന്നത് തൊഴിൽ ചെയ്യാവുന്ന ആളുകൾ വരെ ഇത്തരത്തിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടാകണം എന്നാണ്.

ഈയിനത്തിൽ രാജ്യത്ത് ചെലവാകുന്ന തുകയും വൈകാതെ 200 ബില്യൺ ഡോളർ ആകും. 2019-20 ലെ ബജറ്റിൽ 191.8 ബില്യൺ ഡോളർ ബെനിഫിറ്റ് നൽകാനായി മാത്രം നീക്കി വെക്കേണ്ടി വരും. നികുതിദായകരുടെ പണം കൊണ്ട് ജീവിക്കുന്നതിനു പകരം സ്വയം തൊഴിൽ ചെയ്ത് സമ്പാദിച്ച് ജീവിക്കാൻ ജനങ്ങളിൽ ബോധവത്കരണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x