അവധിയാഘോഷിക്കാൻ ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയേക്ക് എത്തുന്ന സന്ദര്‍ശകരെ ലക്ഷ്യം വച്ചാണ് പുതിയ തീരുമാനം
സിഡ്നി: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ജുലൈ ഒന്നുമുതൽ ഓസ്ട്രേലിയൻ സന്ദർശക വിസയ്ക്ക് ഓൺലൈനായി അപേക്ഷ നൽകാം. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച അറിയിപ്പ് തിങ്കളാഴ്ച്ച പുറപ്പെടുവിച്ചു. അവധിയാഘോഷിക്കാൻ ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയേക്ക് എത്തുന്ന സന്ദര്‍ശകരെ ലക്ഷ്യം വച്ചാണ് പുതിയ തീരുമാനം. ഇതുവഴി ഓസ്ട്രേലിയം ടൂറിസം രംഗത്തിന് ഉണര്‍വ്വുണ്ടാകുമെന്നാണ് ഓസ്ട്രേലിയ പ്രതീക്ഷിക്കുന്നത്.
2017ലെ ആദ്യ നാലുമാസങ്ങളില്‍ മാത്രം 65,000 ഇന്ത്യക്കാരുടെ സന്ദര്‍ശക വിസ അപേക്ഷകള്‍ക്കാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് സന്ദര്‍ശക വിസയിൽ എത്തുന്നവരുടെ വർധന കണക്കിലെടുത്താണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ബോര്‍ഡര്‍ പ്രൊട്ടക്ഷ(ഡിഐബിപി)ന്റെ തീരുമാനം.
എല്ലാ ദിവസവും 24 മണിക്കൂറും ഓണ്‍ലൈന്‍ മുഖേന വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. വിസ ആപ്ലിക്കേഷനോടൊപ്പം തന്നെ ഇലക്ടോണിക്ക് പെയ്മെന്റ് വഴി വിസയ്ക്കുള്ള ഫീസ് അടയ്ക്കാനുള്ള സംവിധാനവുമുണ്ട്. അപേക്ഷയുടെ പുരോഗതി പരിശോധിയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.