Currency

ഓസ്ട്രേലിയയിൽ വംശീയ വിദ്വേഷം വർധിക്കുന്നതായി സർവ്വേഫലം

സ്വന്തം ലേഖകൻThursday, February 9, 2017 1:52 pm

സർവ്വേയ്ക്ക് വിധേയരായ 57 ശതമാനം ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകളും 39 ശതമാനം ജനറൽ വിഭാഗത്തിൽപ്പെട്ട ആളുകളും വിശ്വസിക്കുന്നത് ഓസ്ട്രേലിയ വംശീയ വിദ്വേഷം കൂടിയ രാജ്യമാണെന്നാണ്

ബ്രിസ്ബേൺ: ഓസ്ട്രേലിയ വംശീയ വിദ്വേഷികളുടെ നാടായി മാറുന്നതായി സർവ്വേഫലം. ഓസ്ട്രേലിയൻ റെകൻസിലിയേഷന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആദിവാസികളോടൂം ന്യൂനപക്ഷങ്ങളായ ഇതര വംശജരോടുമുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. 

സർവ്വേയ്ക്ക് വിധേയരായ 57 ശതമാനം ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകളും 39 ശതമാനം ജനറൽ വിഭാഗത്തിൽപ്പെട്ട ആളുകളും വിശ്വസിക്കുന്നത് ഓസ്ട്രേലിയ വംശീയ വിദ്വേഷം കൂടിയ രാജ്യമാണെന്നാണ്. 2014-ൽ ഇത് യഥാക്രമം 48-ഉം 35-ഉം ശതമാനമായിരുന്നു. 

രാജ്യത്തെ 46 ശതമാനം ആദിവാസികളും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരും ഏതെങ്കിലും തരത്തിലുള്ള വംശീയ അതിക്രമത്തിന് വിധേയരാകുന്നവരാണെന്നും സർവ്വേയിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക്ചെയ്യുക


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x