Currency

ഡ്രൈവറില്ലാ ബസ് ഓസ്ട്രേലിയയിലും

സ്വന്തം ലേഖകൻWednesday, January 4, 2017 8:00 pm

സിഡ്നി: ഡ്രൈവറില്ലാ ബസ് ഓസ്ട്രേലിയയിൽ പരീക്ഷണയോട്ടം നടത്തുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്തിൽ ഫ്രഞ്ച് കമ്പനിയായ നവ്യയില്‍നിന്ന് വാങ്ങിയ ഓട്ടോണമസ് വാഹനമാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. റോയല്‍ ഓസ്ട്രേലിയന്‍ ക്ലബ് ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയ (ആര്‍.എ.സി ഡബ്ല്യൂ.എ)യാണ് വാഹനം നിരത്തിലിറക്കുന്നത്.

11 സീറ്റുകളുള്ള ബസ് പെര്‍ത്തിലെ 2.7 കിലോമീറ്റര്‍ പാതയില്‍ മണിക്കൂറില്‍ 25 കി.മി വേഗത്തിലാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. ആറ് സെന്‍സറുകള്‍, നാല് ത്രീ ഡി ഇമേജ് ക്യാമറകള്‍, ജി.പി.എസ് സംവിധാനം എന്നിവ ബസിന്റെ ഭാഗമാണ്. നിലവിൽ ഫ്രാന്‍സിലെ ലയോണില്‍ ഇത്തരത്തിലുള്ള രണ്ട് ബസുകള്‍ ഓടുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x