പസഫിക്കിലെ നൌറുവിലും മാനുസ് ദ്വീപിലും ഓസ്ട്രേലിയ സ്ഥാപിച്ചിരിക്കുന്ന അഭയാര്‍ഥി ക്യാമ്പുകളിലെ ദുരിതം കണ്ടു മനംനൊന്താണ് റിട്ടയേര്‍ഡ് ഓസ്ട്രേലിയന്‍ ജഡ്ജി ജിം മാക്കന്(88) തന്റെ പൗരത്വം ഒരു അഭയാർത്ഥിയ്ക് നൽകാമെങ്കിൽ തന്റെ ശിഷ്ട ഒരു അഭയാർത്ഥിയായി ക്യാമ്പിൽ ജീവിച്ചുതീർക്കാമെന്ന് പറഞ്ഞത്.
സിഡ്നി: ഓസ്ട്രേലിയയിലെ അഭയാർത്ഥികൾക്ക് പിന്തുണയുമയി മുൻ ഓസ്ട്രേലിയൻ ജഡ്ജി. പസഫിക്കിലെ നൌറുവിലും മാനുസ് ദ്വീപിലും ഓസ്ട്രേലിയ സ്ഥാപിച്ചിരിക്കുന്ന അഭയാര്‍ഥി ക്യാമ്പുകളിലെ ദുരിതം കണ്ടു മനംനൊന്ത് റിട്ടയേര്‍ഡ് ഓസ്ട്രേലിയന്‍ ജഡ്ജി ജിം മാക്കന്(88) തന്റെ പൗരത്വം ഒരു അഭയാർത്ഥിയ്ക് നൽകാമെങ്കിൽ തന്റെ ശിഷ്ട ഒരു അഭയാർത്ഥിയായി ക്യാമ്പിൽ ജീവിച്ചുതീർക്കാമെന്ന് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണു.
ഓസീസ് ഇമിഗ്രേഷന്‍ മന്ത്രി പീറ്റര്‍ ഡട്ടണ്‍ ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് മാക്കൻ കത്ത് എഴുതിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം അഭയാർത്ഥി ക്യാമ്പുകളിൽ ദുരിതം അനുഭവിക്കുന്നവർ ഏറെയാണെന്ന് അദ്ദേഹം പറയുന്നു. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ തനിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഭയാർത്ഥി പ്രശ്നം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍, ലേബര്‍ പാര്‍ട്ടി നേതാവ് ബില്‍ ഷോര്‍ട്ടന്‍ എന്നിവര്‍ക്കും മാക്കന് കത്തുകള്‍ അയച്ചിട്ടുണ്ട്. അതേസമയം കത്തിനു കുറിച്ച് പ്രതികരിക്കാൻ മന്ത്രിയുടെ ഓഫീസ് വിസ്സമതിച്ചു. അതിനിടെ വിദൂരക്യാമ്പുകളിൽ കഴിയുന്ന അഭയാർത്ഥികൾ പല തരത്തിലുള്ള പീഢനത്തിനും വിധേയരാകുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.