ഓസ്‌ട്രേലിയൻ സമ്പദ് വ്യവസ്ഥയിൽ കള്ളനോട്ടുകൾ പെരുകുന്നുവെന്ന് മുന്നറിയിപ്പ്
സിഡ്നി: ഓസ്‌ട്രേലിയൻ സമ്പദ് വ്യവസ്ഥയിൽ കള്ളനോട്ടുകൾ പെരുകുന്നുവെന്ന് മുന്നറിയിപ്പ്. 50 ഡോളറിന്റെ വ്യാജനോട്ടുകളാണു കൂടുതലായി എത്തുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇത്തരത്തിലുള്ള 33,000 വ്യാജനോട്ടുകൾ കണ്ടെത്തി നീക്കം ചെയ്തിട്ടുണ്ട്.
2013-ൽ കണ്ടെത്തിയ കള്ളനോട്ടുകളെക്കാൾ ഇരട്ടിയിലധികമാണിത്.ഇപ്പോഴത്തെ 50ഡോളർ നോട്ടുകൾ സ്റ്റേറ്റ് ഓഫ് ദി ആർട്ട് സുരക്ഷാമാനദണ്‌ഡങ്ങൾ ഉപയോഗിച്ച് 1995-ൽ രൂപകല്പന ചെയ്തവയാണ്.
ഇത്തരത്തിൽ കള്ളനൊട്ടുകൾ പെരുകുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഉണ്ടാക്കുന്ന നഷ്ടം ഭീകരമാണ്. ഓരോ 14 ദിവസത്തിലും വ്യാജനോട്ടു നിർമാണവുമായി ബന്ധമുള്ള ഒരു കേസെങ്കിലും രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.