
ഓസ്‌ട്രേലിയ: മെല്‍ബണിലെ ട്രെയിന്‍ യാത്രക്കാര്‍ ഏറ്റവുമധികം യാത്രാ ദുരിതം പേറുന്നവരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. മെല്‍ബണിലെ മെട്രോ നെറ്റ് വര്‍ക്കിനെക്കുറിച്ച് യാത്രക്കാര്‍ക്ക് നല്ലതൊന്നും പറയാനില്ലെന്നാണ് സര്‍വേ പറയുന്നത്. ഓസ്‌ട്രേലിയയിലെ വിവിധ റൂട്ടുകളിലെ ട്രെയിന്‍ സര്‍വീസുകളുടെ ഗുണനിലവാരത്തെക്കുറിച്ച് മാര്‍ക്കറ്റ് റിസര്‍ച്ചേര്‍സ് ആയ കന്‍സ്റ്റാര്‍ ബ്ലൂ നടത്തിയ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിലൂടെ രാജ്യത്തെ അഞ്ച് വലിയ നഗരങ്ങളിലെ ട്രെയിന്‍ നെറ്റ് വര്‍ക്കുകളുടെ റാങ്കിംഗും നിര്‍വഹിച്ചിരുന്നു. 3000ത്തില്‍ അധികം യാത്രക്കാരുടെ കാഴ്ചപ്പാടുകളെ വിലയിരുത്തിയായിരുന്നു സര്‍വേ. സിഡ്‌നിയിലെ പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടും മെച്ചമല്ലെന്ന് സര്‍വേ പറയുന്നു.
ഓസ്‌ട്രേലിയില്‍ ഏറ്റവും കൂടുതല്‍ ട്രെയിന്‍ ചാര്‍ജ് നല്‍കേണ്ടിവരുന്നത് ക്യൂന്‍സ്ലാന്‍ഡിലാണ്. എന്നാല്‍ ബ്രിസ്ബാനിലുള്ളവര്‍ ഇക്കാര്യത്തില്‍ വളരെ സംതൃപ്തരാണ്. റെയില്‍ നെറ്റ് വര്‍ക്കിലെ സുഖസൗകര്യങ്ങളുടെ കാര്യത്തിലും വൃത്തിയുടെ കാര്യത്തിലും മൊത്തം സംതൃപ്തിയുടെ കാര്യത്തിലും അവര്‍ മറ്റുള്ളവരേക്കാള്‍ മുന്നിലാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
മെല്‍ബണിലെ മെട്രോ നെറ്റ് വര്‍ക്കിന് വൃത്തി കുറവാണെന്നും ടിക്കറ്റിംഗ് സിസ്റ്റത്തെ കുറിച്ചും പരാതികളേറെയാണ്. അതേസമയം ടിക്കറ്റ് നിരക്ക് താരതമ്യേന കുറവുമാണ്. മെല്‍ബണിലെ റെയില്‍ നെറ്റ് വര്‍ക്കിനെക്കുറിച്ചുള്ള ദയനീയമായ ചിത്രമാണ് സര്‍വേയിലൂടെ തെളിഞ്ഞിരിക്കുന്നതെന്നാണ് കന്‍സ്റ്റാര്‍ ബ്ലൂ എഡിറ്ററായ സൈമന്‍ ഡൗണെസ് വ്യക്തമാക്കുന്നത്. ഇവിടെയുള്ള ഒറ്റ റെയില്‍ നെറ്റ് വര്‍ക്കും പെര്‍ഫക്ടെല്ലെന്നും ഇവയില്‍ സഞ്ചരിക്കുന്നവര്‍ക്ക് മോശപ്പെട്ട അനുഭവമാണുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായ സമയം വൈകലും അമിതമായ തിക്കുംതിരക്കും മറ്റ് നിരവധി പ്രശ്‌നങ്ങളും ഇവിടുത്തെ റെയില്‍വെ നെറ്റ് വര്‍ക്കിനെ ദുരിതപൂര്‍ണമാക്കുന്നുവെന്നും അദ്ദേഹം പറയുന്നു. മെല്‍ബണിലെ റെയില്‍ സിസ്റ്റം ഈ വര്‍ഷം തുടര്‍ച്ചയായി എന്‍ജിന്‍ തകരാറുകളെ നേരിട്ടിരുന്നു.
തങ്ങളുടെ യാത്രകള്‍ പതിവായി വൈകുന്നുവെന്നാണ് മെല്‍ബണിലെ 50 ശതമാനത്തിലധികം യാത്രക്കാരും പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ പെര്‍ത്തിലെ വെറും 15 ശതമാനത്തിന് മാത്രമേ ഈ പരാതിയുള്ളൂ. മെല്‍ബണിലെ മെട്രോ ട്രെയിനുകള്‍ അമിതമായി തിക്കും തിരക്കും നിറഞ്ഞതാണെന്നാണ് 70ശതമാനം പേരും വെളിപ്പെടുത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
An interesting discussion is worth comment. I think that you should publish more on this subject, it might not
be a taboo matter but generally folks don’t speak about these topics.
To the next! Kind regards!!
Hey there fantastic website! Does running a blog
like this take a massive amount work? I have no
understanding of programming but I had been hoping to start my own blog soon. Anyways,
should you have any recommendations or tips for
new blog owners please share. I understand this is off topic nevertheless I just wanted to ask.
Thanks a lot!
Excellent beat ! I would like to apprentice at
the same time as you amend your web site, how
can i subscribe for a blog site? The account helped me
a acceptable deal. I had been a little bit acquainted of this your broadcast offered bright transparent concept
My spouse and I stumbled over here coming from a different website
and thought I may as well check things out. I like what I see so now i’m following you.
Look forward to finding out about your web page yet again.
No matter if some one searches for his necessary thing, thus
he/she needs to be available that in detail, thus that thing is maintained over here.