
ബ്രിസ്ബേൺ/ന്യൂഡൽഹി: ഓസ്ട്രേലിയൻ ഫെഡറർ സർക്കാർ അടുത്തിടെ നടത്തിയ വിസ പരിഷ്കാരങ്ങൾ ഇന്ത്യയിൽ നിന്നുള്ളവരെ കാര്യമായി ബാധിക്കില്ലെന്നു ഇന്ത്യയിലെ ഓസ്ട്രേലിയൻ സ്ഥാനപതി ഹരീന്ദർ സിദ്ദു. ആരോഗ്യ, ഐടി മേഖലകളിൽ ഇന്ത്യയിൽ നിന്നുള്ളവരുടെ സേവനം ഓസ്ട്രേലിയക്കു ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിന്റെ ഭാഗമായി 457 വിസ നിർത്തലാക്കുന്നതടക്കമുള്ള തീരുമാനം ഫെഡറർ സർക്കാർ അടുത്തിടെ കൈക്കൊണ്ടിരുന്നു. ഇത് ഓസ്ട്രേലിയൽ തൊഴിൽ തേടാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഹരീന്ദർ സിദ്ദുവിന്റെ പ്രതികരണം.
നിലവിൽ ഇന്ത്യക്കാർ കൂടുതൽ സേവനമനുഷ്ഠിക്കുന്ന ഐടി, ആരോഗ്യ മേഖലകളിൽ തുടർന്നും ഇന്ത്യക്കാർക്കു തൊഴിൽ ലഭിക്കുമെന്നും നിർത്തലാക്കിയ 457 വിസയ്ക്കു പകരം കൊണ്ടുവരുന്ന വിസകൾ ഇന്ത്യക്കാർക്കു കൂടുതലായി ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കുമെന്നും അവർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.