സെപ്റ്റംബർ 12 മുതൽ നവംബർ ഏഴു വരെയായിരിക്കും നിർബന്ധിതമല്ലാത്ത ഈ ജനഹിത പരിശോധന നടക്കുക.
സിഡ്നി: രാജ്യത്ത് സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കണമോ എന്ന കാര്യത്തിൽ ഈ വർഷംതന്നെ തപാൽ വഴിയുള്ള ജനഹിത പരിശോധന നടത്തുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ. സെപ്റ്റംബർ 12 മുതൽ നവംബർ ഏഴു വരെയായിരിക്കും നിർബന്ധിതമല്ലാത്ത ഈ ജനഹിത പരിശോധന നടക്കുക.
സ്വവർഗ്ഗവിവാഹ വിഷയത്തിൽ നിർബന്ധിത ജനഹിത പരിശോധന നടത്താനായി കഴിഞ്ഞ വർഷം നവംബറിൽ ബിൽ കൊണ്ടുവന്നെങ്കിലും സെനറ്റിൽ ഇത് പാസായിരുന്നില്ല. സമാനമായ ഒരു ബിൽ സർക്കാർ ഈയാഴ്ച വീണ്ടും അവതരിപ്പിക്കുന്നുണ്ട്. ഈ ബിൽ പരാജയപ്പെടുമെന്നു ഉറപ്പായ സാഹചര്യത്തിലാണ് ടേൾബുളിന്റെ പുതിയ നീക്കം.
സാധാരണ വോട്ടെടുപ്പുകളും ജനഹിത പരിശോധനകളും തെരഞ്ഞെടുപ്പ് കമ്മീഷനാണ് നടത്തുന്നതെങ്കിൽ, പോസ്റ്റൽ പ്ലെബിസൈറ്റിൻറെ ഉത്തരവാദിത്തം ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിനായിരിക്കും. തപാൽ മാർഗമുള്ള ജനഹിത പരിശോധന നടപ്പിലാക്കാൻ ഏതാണ്ട് 122 മില്യൺ ഡോളറിന്റെ ചെലവ് വരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.