സിഡ്നി: ഓസ്ട്രേലിയയിൽ നിർത്തലാക്കിയ 457 വിസക്ക് പകരമുള്ള ടെംപററി സ്‌കില്‍ ഷോര്‍ട്ടേജ് വിസ (സബ്ക്ലാസ് 482) മാർച്ച് പതിനെട്ട് മുതൽ നിലവിൽ വന്നു. വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള 457 വിസ പൂര്‍ണമായും നിര്‍ത്തലാക്കാൻ കഴിഞ്ഞ വർഷമാണു ഫെഡറർ സർക്കാർ തീരുമാനിച്ചിരുന്നത്.
പുതിയതായി കൊണ്ടുവന്ന സബ്ക്ല്ാസ് 482 ഗണത്തിൽ മൂന്നു തരം വിസകളാണ് ഉള്ളത്. ഷോര്‍ട്ട് ടേം സ്ട്രീം, മീഡിയം ടേം സ്ട്രീം ലേബര്‍ എഗ്രീമെന്റ് സ്ട്രീം എന്നിവ. ഷോര്‍ട്ട് ടേം വിസയിലൂടെ രണ്ടു വര്‍ഷവും മീഡിയം ടേം വിസയിലൂടെ നാലു വര്‍ഷവും ജോലിക്കായി ഓസ്ട്രേലിയയിലേക്കു വരാനാകും.
അതേസമയം നിലവിലുള്ള വിസകള്‍ ഒന്നും ബാധകമല്ലാത്ത തൊഴില്‍മേഖലകളില്‍ ഫെഡറല്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ തൊഴിലാളികളെ കൊണ്ടുവരാന്‍ കഴിയുന്നതാണ് ലേബര്‍ എഗ്രീമെന്റ് സ്ട്രീം. സ്വദേശികളായ തൊഴിലളികളെ കിട്ടാത്തപ്പോള്‍ മാത്രമേ വിദേശത്തു നിന്ന് സ്‌പോണ്‍സര്‍ ചെയ്യാവൂ എന്നും ഈ വിസകളിൽ വ്യവസ്ഥയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.