Currency

സ്വവർഗവിവാഹം: 60 ശതമാനത്തോളം ഓസ്ട്രേലിയക്കാരും വോട്ട് രേഖപ്പെടുത്തി

സ്വന്തം ലേഖകൻTuesday, October 3, 2017 9:46 pm

ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 9.2 മില്യൺ അഥവാ 57.5 ശതമാനം വോട്ടർമാരാണ് കഴിഞ്ഞ ആഴ്ചവരെ വോട്ടിംഗ് ഫോം പൂർപ്പിച്ചു നൽകിയിരിക്കുന്നത്.

സിഡ്നി: സ്വവർഗവിവാഹം നിയമപരമാക്കുന്നത് സംബന്ധിച്ച ജനഹിതപരിശോധനയിൽ വോട്ടവകാശം ഉള്ളവരിൽ അറുപത് ശതമാനത്തോളം ഓസ്ട്രേലിയക്കാർ വോട്ട് രേഖപ്പെടുത്തിയതായി കണക്കുകൾ. 

സെപ്തംബർ 12 മുതൽ ആരംഭിച്ച ജനഹിതപരിശോധന നവംബർ ഏഴിനാണ് അവസാനിക്കുക. 

ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം  9.2 മില്യൺ അഥവാ 57.5 ശതമാനം വോട്ടർമാരാണ് കഴിഞ്ഞ ആഴ്ചവരെ വോട്ടിംഗ് ഫോം പൂർപ്പിച്ചു നൽകിയിരിക്കുന്നത്. 

രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തേണ്ടത് നിർബന്ധമാണെങ്കിലും സ്വവർഗവിവാഹം നിയമപരമാക്കണോ എന്ന കാര്യത്തിലുള്ള ജനഹിതപരിശോധനയിൽ വോട്ടവകാശം വിനിയോഗിക്കൽ നിർബന്ധമാക്കിയിട്ടില്ല. 

ജനഹിതപരിശോധനയിൽ ഭൂരിപക്ഷം പേരും സ്വവർഗവിവാഹത്തെ പിന്തുണയ്ക്കുന്ന പക്ഷം നിലവിലെ വിവാഹനിയമം ഭേദഗതി ചെയ്യുന്ന കാര്യം പാർലമെന്റിൽ ചർച്ച ചെയ്യുമെന്നു പ്രധാനമന്ത്രി മാൽക്കം ടേൺബുൾ വ്യക്തമാക്കിയിട്ടുണ്ട്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x