Currency

ഓസ്‌ട്രേലിയയിൽ മിനിമം വേതനം ജൂലൈ ഒന്ന് മുതൽ വർധിക്കും

സ്വന്തം ലേഖകൻThursday, June 22, 2017 3:38 pm

ആറ് വർഷത്തെ ഏറ്റവും ഉയർന്ന വേതന വർധന ആണിത്

ജൂലൈ ഒന്ന് മുതൽ ഓസ്‌ട്രേലിയയിൽ മിനിമം വേതനം 3.3 ശതമാനം വർധിക്കും. ആഴ്ചയിൽ  $694.90 എന്ന നിലയിൽ അല്ലെങ്കിൽ മണിക്കൂറിൽ $18.29 എന്ന നിലയിലാകും വേതന വർധന നടപ്പിലാക്കുന്നത്.  

രാജ്യത്ത് കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഏതാണ്ട് 2.3 മില്ല്യൺ ആളുകൾക്ക് ഈ വർദ്ധനവ് ആശ്വാസകരമാകുമെന്നാണ് ഫെയർ വർക്ക് കമ്മീഷൻ പ്രതീക്ഷിക്കുന്നത്. അതേസമയം യൂണിയൻ മുൻപോട്ടു വച്ച വേതന വർധനവിന്റെ പകുതിയാണിത്.

ആറ് വർഷത്തെ ഏറ്റവും ഉയർന്ന വേതന വർധന ആണിത്. നേരത്തെ, ഹോസ്പിറ്റാലിറ്റി, ഫർമസി, ഫാസ്റ്റ് ഫുഡ്, റീറ്റെയ്ൽ, റെസ്റ്റോറന്റ് മേഖലകളിൽ പെനാൽറ്റി റേറ്റ് വെട്ടിക്കുറക്കാൻ ഫെയർ വർക്ക് കമ്മീഷൻ നേരത്തെ തീരുമാനിച്ചിരുന്നു. ഈ മാറ്റവും ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x