Currency

ഓസ്‌ട്രേലിയയില്‍ പുതുക്കിയ പൗരത്വ പരീക്ഷ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Monday, November 16, 2020 3:48 pm

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയില്‍ പുതുക്കിയ പൗരത്വ പരീക്ഷ പ്രാബല്യത്തില്‍ വന്നു. ഓസ്‌ട്രേലിയന്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പരീക്ഷാ രീതി പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നവംബര്‍ 15 ഞായറാഴ്ച മുതല്‍ പുതിയ പരീക്ഷാ രീതി നിലവില്‍ വന്നു.

‘പൗരത്വം നേടുന്നവര്‍ ഓസ്‌ട്രേലിയന്‍ മൂല്യങ്ങളായ അഭിപ്രായ സ്വാതന്ത്ര്യം, പരസ്പര ബഹുമാനം, അവസര സമത്വം, ജനാധിപത്യം, നിയമവാഴ്ച തുടങ്ങിയവ മനസിലാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനാണ് ഈ മാറ്റം,’ പരീക്ഷാ മാറ്റം പ്രഖ്യാപിച്ചപ്പോള്‍ കുടിയേറ്റകാര്യമന്ത്രി അലന്‍ ടഡ്ജ് ചൂണ്ടിക്കാട്ടിയിരുന്നു.

മാറ്റങ്ങള്‍ ഇവ: പരീക്ഷയുടെ ആകെ ഘടനയില്‍ മാറ്റമുണ്ടായിട്ടില്ല.

മുമ്പുണ്ടായിരുന്നതുപോലെ 20 ചോദ്യങ്ങള്‍ തന്നെയാണ് പുതുക്കിയ പരീക്ഷയിലുമുള്ളത്.

ഓരോ ചോദ്യത്തിനും മൂന്ന് ഉത്തരങ്ങള്‍ നല്‍കുകയും, അതില്‍ നിന്ന് ഏറ്റവും ശരിയായത് തെരഞ്ഞെടുക്കുകയുമാണ് വേണ്ടത്.

എന്നാല്‍, ഈ 20 ചോദ്യങ്ങളില്‍ ഏറ്റവും അവസാനത്തെ അഞ്ചു ചോദ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ മൂല്യങ്ങളെക്കുറിച്ചുള്ളതാക്കി മാറ്റി.

ഈ അഞ്ചു ചോദ്യങ്ങളില്‍ ഒന്നു തെറ്റിയാല്‍ പോലും പരീക്ഷയില്‍ പരാജയപ്പെടും.

ആകെ 75 ശതമാനം മാര്‍ക്ക് നേടിയാല്‍ മതി.

മൂല്യങ്ങളെക്കുറിച്ചുള്ള അഞ്ചു ചോദ്യങ്ങളും ശരിയാക്കുകയും, ബാക്കിയുള്ള 15 ചോദ്യങ്ങളില്‍ പത്തെണ്ണം ശരിയാക്കുകയും ചെയ്യുന്നവര്‍ക്ക് പരീക്ഷയില്‍ ജയിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x