വിസയുടെയും പൗരത്വത്തിന്റെയും വിഷയങ്ങളിൽ നടത്തിയ മാറ്റങ്ങൾ വ്യാപകമായ ചർച്ചകൾക്ക് വഴി വച്ചതായി കുടിയേറ്റ-അതിർത്തി സംരക്ഷണ വകുപ്പ് അസ്സിസ്റ്റന്റ് മന്ത്രി അലക്സ് ഹൗക് പറഞ്ഞു
ബ്രിസ്ബേൺ: വിദേശികളായ തൊഴിലാളികൾക്ക് അനുകൂലമായിരുന്ന 457 വിസകൾ റദ്ദാക്കിയതും, ഓസ്ട്രേലിയൻ പൗരത്വത്തിനായുള്ള പരീക്ഷകൾ കർശനമാക്കിയതും സ്വദേശികളായവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായിരുന്നുവെന്ന് ഓസ്ട്രേലിയൻ സർക്കാർ വ്യക്തമാക്കി.
വിസയുടെയും പൗരത്വത്തിന്റെയും വിഷയങ്ങളിൽ നടത്തിയ മാറ്റങ്ങൾ വ്യാപകമായ ചർച്ചകൾക്ക് വഴി വച്ചതായി കുടിയേറ്റ-അതിർത്തി സംരക്ഷണ വകുപ്പ് അസ്സിസ്റ്റന്റ് മന്ത്രി അലക്സ് ഹൗക് പറഞ്ഞു.
രാജ്യത്തെ തൊഴിലില്ലായ്മ നാൾക്കു നാൾ വർധിച്ചു വരികയാണെന്നും ഇതേ സമയം 457 വിസാ സംവിധാനത്തിലൂടെ നൂറു കണക്കിനു തൊഴിലവസരങ്ങളാണ് വിദേശികൾ നേടിയിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനൊരു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നടപടികളെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവിധ മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ ഉണ്ടെങ്കിലും ഓസ്ട്രേലിയക്കാർക്ക് അവസരങ്ങൾ ലഭിക്കുന്നില്ലെന്നും പ്രായമായവരെ ജോലിയിൽ നിന്നു മാറ്റി നിർത്തി പകരം യൂണിവേഴ്സിറ്റി ബിരുദ ധാരികളെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു.
കുടിയേറ്റത്തിനെതിരെ സർക്കാരിന്റെ ആദ്യത്തെ നടപടി അല്ല ഇതെന്നും 457 വിസ നിരോധിച്ചതിലൂടെ വിദഗ്ധരുടെ എണ്ണത്തിൽ താൽക്കാലികമായ കുറവ് അനുഭവപ്പെട്ടേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.