Currency

ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രി സൂസന്‍ ലേ രാജിവെച്ചു

സ്വന്തം ലേഖകന്‍Friday, January 13, 2017 6:26 pm

സിഡ്‌നി: വീടു വാങ്ങാന്‍ ഔദ്യോഗിക യാത്ര നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ മന്ത്രി രാജിവെച്ചു. ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രി സൂസന്‍ ലേയാണ് രാജിവെച്ചത്. ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ ഔദ്യോഗിക യാത്രയ്ക്കിടെയാണ് ഇവര്‍ ക്വീന്‍സ് ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റില്‍ വീട് വാങ്ങിയത്. മന്ത്രിയെന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ കൈപറ്റിയാണ് ലേ യാത്ര നടത്തിയതെന്നാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മെല്‍കോം ടര്‍ബുള്‍ വെള്ളിയാഴ്ച ലേയുടെ രാജി സ്വീകരിച്ചതായി സ്ഥിരീകരിച്ചു. രാജിക്കത്തില്‍ നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തില്ലെന്നാണ് ലേ പറഞ്ഞിരിക്കുന്നത്. ആരോപണത്തെ തുടര്‍ന്ന് മന്ത്രിയെന്ന നിലയിലുള്ള ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജിയെന്ന് ലേ വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

2015ല്‍ 79,500 ഡോളറിന്റെ വസ്തു വാങ്ങിക്കാന്‍ ഗോള്‍ഡ് കോസ്റ്റിലേക്ക് നടത്തിയ യാത്രകളും 2013 ലെയും 2014 ലെയും പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട യാത്രകളുമാണ് വിവാദത്തിലായത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ലേയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x