Currency

സ്വവർഗവിവാഹം; ഓസ്ട്രേലിയയിൽ ജനഹിത പരിശോധനയുണ്ടാകില്ല

സ്വന്തം ലേഖകൻTuesday, October 11, 2016 12:44 pm

സ്വവർഗവിവാഹം നിയപരമാക്കുന്നത് സംബന്ധിച്ച് ജനഹിത പരിശോധന നടത്തുന്നതിന് പാർലമെന്റിൽ അനുമതി കിട്ടില്ല. ദേശീയതലത്തിൽ ജനഹിത പരിശോധന നടത്തുന്നത് സംബന്ധിച്ച ഭേദഗതിയെ തങ്ങൾ എതിർക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിക്കഴിഞ്ഞു.

സിഡ്നി: സ്വവർഗവിവാഹം നിയപരമാക്കുന്നത് സംബന്ധിച്ച് ജനഹിത പരിശോധന നടത്തുന്നതിന് പാർലമെന്റിൽ അനുമതി കിട്ടില്ല. ദേശീയതലത്തിൽ ജനഹിത പരിശോധന നടത്തുന്നത് സംബന്ധിച്ച ഭേദഗതിയെ തങ്ങൾ എതിർക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിക്കഴിഞ്ഞു. ഇതാകട്ടെ നിലവിൽ നേരിയ ഭൂരിപക്ഷം മാത്രമുള്ള പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളിന് കനത്ത തിരിച്ചടിയുമായിരിക്കുകയാണ്.

അടുത്തിടെ നടത്തിയ ഒരു സർവ്വേയിൽ രാജ്യത്തെ 61 ശതമാനം ജനങ്ങളും സ്വവർഗ വിവാഹത്തെ പിന്തുണയ്ക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ ഇങ്ങനെയൊരു ഭേദഗതി പാർലമെന്റിൽ പാസാക്കാൻ കഴിയാത്തത് ടേൺബുളിന്റെ പരാജയമായി ഭൂരിപക്ഷം വോട്ടർമാരും വിലയിരുത്തും. പ്രതിപക്ഷം എതിർക്കുന്നതിനാൽ അടുത്ത തെരെഞ്ഞെടുപ്പ് കഴിയുന്നത് വരെ ബില്ല് പാസാകാനും സാധ്യതയില്ല. 2016 നവംബറിലാണ് അടുത്ത തെരെഞ്ഞെടുപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x