Currency

സ്വവർഗവിവാഹ ജനഹിത പരിശോധന ബിൽ സെനറ്റ് തള്ളി

സ്വന്തം ലേഖകൻTuesday, November 8, 2016 10:07 am

പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിക്ക് പുറമെ ഗ്രീൻസും നിക്ക് സെനാഫോൻ ടീമും സ്വതന്ത്ര സെനറ്റർ ഡെരിൻ ഹിഞ്ചും ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. 29 നെതിരെ 33 വോട്ടുകൾക്കാണ് സെനറ്റ് ബിൽ തള്ളിയത്.

സിഡ്നി: രാജ്യത്ത് സ്വവർഗവിവാഹം നിയമപരമാക്കുന്നത് സംബന്ധിച്ച് ജനഹിത പരിശോധന നടത്തുന്നതിനായി കൊണ്ട് വന്ന ബിൽ സെനറ്റ് തള്ളി. പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിക്ക് പുറമെ ഗ്രീൻസും നിക്ക് സെനാഫോൻ ടീമും സ്വതന്ത്ര സെനറ്റർ ഡെരിൻ ഹിഞ്ചും ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. 29 നെതിരെ 33 വോട്ടുകൾക്കാണ് സെനറ്റ് ബിൽ തള്ളിയത്.

ജനഹിത പരിശോധന നടത്തുന്നത് സ്വവർഗവിഭാഗക്കാർക്കെതിരെ പൊതുജനങ്ങൾക്കിടയിൽ ദോഷകരമായ ചർച്ചകൾ ഉണ്ടാക്കാൻ കാരണമാകുമെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. ജനഹിത പരിശോധനയല്ല പാർലമെന്റിൽ വോട്ടെടുപ്പാണ് വിഷയത്തിൽ ആവശ്യമെന്ന് ലേബർ പാർട്ടി വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി ടോണി ആബട്ടാണ് ബിൽ കൊണ്ടുവന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x