വിവിധ ഓസ്ട്രേലിയൻ വിസകളിലുള്ളവരെ നികുതി വകുപ്പ് ഓഡിറ്റിംഗിനു വിധേയമാക്കുന്നു. നികുതിയിലും സൂപ്പറാന്വേഷനിലുമെല്ലാമുണ്ടാകുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനും തടയുന്നതിനും വേണ്ടിയാണ് ഓഡിറ്റിംഗ് നടത്തുന്നതെന്നു ഓസ്ട്രേലിയൻ നികുതി വകുപ്പ് അറിയിച്ചു.
ഓസ്ട്രേലിയയിൽ വിവിധ വിസകളിൽ കഴിയുന്നവർക്കു പുറമെ മൈഗ്രേഷൻ ഏജന്റുമാരെയും ഓഡിറ്റിംഗിനു വിധേയമാക്കുന്നതാണ്. ഡേറ്റാ മാച്ചിംഗ് പ്രോഗ്രാമിലൂടെ 20 മില്യണോളം ആളുകളുടെ വിവരങ്ങളാണു പരിശോധനയ്ക്കു വിധേയമാക്കുക.
ആക്റ്റീവ് വിസയിൽ രാജ്യത്തു കഴിയുന്നവരെ കുറിച്ചു ആഭ്യന്തര വകുപ്പിലുള്ള വിവരങ്ങളും നികുതി വകുപ്പിലുള്ള വിവരങ്ങളും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടോ എന്നതാണു പ്രധാനമായും പരിശോധിക്കുക. ക്രമക്കേടു കാണുന്ന പക്ഷം വിസ ഉടമസ്ഥർ 28 ദിവസത്തിനകം വിശദീകരണം നൽകേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.