Currency

കൊറോണവൈറസ്: ഓസ്‌ട്രേലിയയില്‍ മരണം എട്ടായി

സ്വന്തം ലേഖകന്‍Tuesday, March 24, 2020 12:42 pm

ഓസ്‌ട്രേലിയ: കൊറോണവൈറസ് ബാധിച്ച് ഓസ്‌ട്രേലിയയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഇതില്‍ ഏഴു മരണവും ന്യൂ സൗത്ത് വെയില്‍സിലാണ്. സിഡ്‌നി തീരത്ത് കഴിഞ്ഞ വ്യാഴാഴ്ച അടുപ്പിച്ച് റൂബി പ്രിന്‍സസ് എന്ന ക്രൂസ് കപ്പലിലെ യാത്രക്കാരിയാണ് രോഗ ബാധയെത്തുടര്‍ന്ന് മരിച്ച എട്ടാമത്തെയാള്‍. 1,148 ജീവനക്കാരും 2,647 യാത്രക്കാരുമായി ന്യൂസിലാന്റിലേക്ക് യാത്ര തിരിച്ച റൂബി പ്രിന്‍സസ് ക്രൂസ് കപ്പല്‍ വ്യാഴാഴ്ചയാണ് സിഡ്‌നി ഹാര്‍ബറില്‍ അടുപ്പിച്ചത്.

ഇതിലെ 133 യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 107 പേര് ന്യൂ സൗത്ത് വെയില്‍സില്‍ നിന്നും 26 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ്. കപ്പലില്‍ ഉണ്ടായിരുന്ന എല്ലാവരോടും 14 ദിവസം സ്വയം ഐസൊലേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് ഒന്നിനാണ് രാജ്യത്തെ ആദ്യ മരണം സ്ഥിരീകരിക്കുന്നത്. വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 78 കാരനാണ് രോഗം ബാധിച്ച് രാജ്യത്ത് ആദ്യം മരണമടയുന്നത്. ന്യൂ സൗത്ത് വെയില്‍സില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കുകയാണ്. 149 കേസുകളാണ് തിങ്കളാഴ്ച സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 818 പേര്‍ക്കാണ് ഇപ്പോള്‍ രോഗബാധയുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x