
വിക്ടോറിയ: ഓസ്ട്രേലിയയിലെ ആദ്യത്തെ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. വിക്ടോറിയയിലാണ് ഒരാള്‍ക്ക് കൊറോണവൈറസ് ബാധയുള്ളതായി അധികൃതര്‍ സ്ഥിരീകരിച്ചത്. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി ചൈനയിലെ വുഹാനിലേക്ക് യാത്ര പോയ അന്‍പത് വയസ്സുള്ള ചൈനീസ് വംശജനാണ് കൊറോണവൈറസ് ബാധിച്ചതെന്ന് വിക്ടോറിയന്‍ ആരോഗ്യ മന്ത്രി ജെനി മിക്കാക്കോസ് പറഞ്ഞു.
ജനുവരി പത്തൊന്പതിന് വുഹാനില്‍ നിന്ന് മെല്‍ബണില്‍ തിരിച്ചെത്തിയതാണ് ഇയാളെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ന്യൂ സൗത്ത് വെയ്ല്‍സില്‍ അഞ്ച് പേര് നിരീക്ഷണത്തിലാണ്. ഇതിന് പുറമെ ക്വീന്‍സ്ലാന്റില്‍ രണ്ട് പേര് രോഗബാധ സംശയിച്ചു നിരീക്ഷണത്തിലുള്ളതായി അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.