ഡ്രൈവറുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും സഞ്ചരിക്കാൻ ശേഷിയുള്ളവയാകും ഈ കാറുകൾ. കാൽനടയാത്രക്കാർ, സൈക്കിൾ സവാരിക്കാർ, ഇതര വാഹനങ്ങൾ തുടങ്ങിയ വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാനായി സെൻസറുകൾ കാറിൽ ഉണ്ടായിരിക്കും.
സിഡ്നി: ഓസ്ട്രേലിയയിലെ ആദ്യത്തെ ഡ്രൈവറില്ലാ കാർ ബുധനാഴ്ച നിരത്തിലിറങ്ങും. ജർമ്മൻ കാർ നിർമ്മാണകമ്പനിയായ ബോശ്കും വിക്റ്റോറിയൻ സർക്കാറും സംയുക്തമായി 1.2 ദശലക്ഷം ഡോളർ ചെലവിട്ടാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. രാജ്യത്തെ റോഡപകടങ്ങൾ കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്ന് ഗതാഗത മന്ത്രി ലൂക്ക് ഡോന്നല്ലെൻ പ്രത്യാശ പ്രകടിപ്പിച്ചു.
ഡ്രൈവറുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും സഞ്ചരിക്കാൻ ശേഷിയുള്ളവയാകും ഈ കാറുകൾ. കാൽനടയാത്രക്കാർ, സൈക്കിൾ സവാരിക്കാർ, ഇതര വാഹനങ്ങൾ തുടങ്ങിയ വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാനായി സെൻസറുകൾ കാറിൽ ഉണ്ടായിരിക്കും. ആറ് റഡാറുകളും സ്റ്റീരിയോ ക്യാമറയും കാറിന്റെ ഭാഗമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.