യൂക്കാലിപ്സ് വർഗത്തിൽപ്പെട്ട ഗംട്രീയിൽ നിന്നും ലഭിക്കുന്ന ഓയിൽ കാർബണിന്റെ സാന്നിധ്യം കുറവുള്ള ഇന്ധനമായിരിക്കുമെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ കാർസ്റ്റ്യൺ കുൽഹെം പറയുന്നു.
ബ്രിസ്ബൺ: ഓസ്ട്രേലിയയിൽ വ്യാപകമായി കാണപ്പെടുന്ന ഗംട്രീയിൽ നിന്നും വിമാനത്തിനുള്ള ഇന്ധനം ഉൽപ്പാദിപ്പിക്കാമെന്ന് കണ്ടെത്തൽ. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണു ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. യൂക്കാലിപ്സ് വർഗത്തിൽപ്പെട്ട ഗംട്രീയിൽ നിന്നും ലഭിക്കുന്ന ഓയിൽ കാർബണിന്റെ സാന്നിധ്യം കുറവുള്ള ഇന്ധനമായിരിക്കുമെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ കാർസ്റ്റ്യൺ കുൽഹെം പറയുന്നു.
നിലവില്‍ അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ രണ്ടുശതമാനത്തോളം പുറത്തുവിടുന്നത് വിമാന ഇന്ധനമാണു എന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണു ഈ ഗവേഷണഫലത്തെ ലോകം കാണുന്നത്. അതോടൊപ്പം നിലവിൽ വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനത്തിനു ഉല്‍പാദനച്ചെലവ് കൂടുതലും ലഭ്യത കുറവുമാണു എന്നിരിക്കെ ഈ കണ്ടെത്തലിനു പ്രാധാന്യമേറെയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.