ഓസ്ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് ഔദ്യോഗിക കണക്കുകൾ. 5.6 ശതമാനമാണു ആഗസ്റ്റിലെ കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്.
ബ്രിസ്ബൺ: ഓസ്ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് ഔദ്യോഗിക കണക്കുകൾ. 5.6 ശതമാനമാണു ആഗസ്റ്റിലെ കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. കഴിഞ്ഞ മാസം 3900 പേർക്ക് കൂടി തൊഴിൽ നഷ്ടമായെങ്കിലും 11500 പേർക്ക് മുഴുവൻസമയ തൊഴിൽ ലഭിച്ചു.
കഴിഞ്ഞ വർഷം ലേബർ സർക്കാർ 86000 പുതിയ തസ്തികകൾ കൊണ്ടുവന്നിരുന്നു. അതേസമയം രാജ്യത്ത് പാർട്ട്ടൈം ജോലിയിൽ ഏർപ്പെടുന്നവരുടെ എണ്ണം ഇപ്പോഴും കൂടുതലാണ്. മികച്ച യോഗ്യതയുള്ള പലരും കുറഞ്ഞ വേതനത്തിനു ജോലി ചെയ്യുന്നുമുണ്ട്. തൊഴിലുള്ള മുതിർന്നവരുടെയും തൊഴിൽ അന്വേഷകരുടെയും അനുപാതത്തിലും കുറവ് വന്നിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.