Currency

ദുബായില്‍ നിയമം പാലിച്ച് വാഹനമോടിച്ചാല്‍ സര്‍ക്കാരിന്റെ അംഗീകാരം

സ്വന്തം ലേഖകന്‍Thursday, April 6, 2017 4:11 pm

റോഡ് സുരക്ഷ, ട്രാഫിക് നിയമങ്ങള്‍ അനുസരിച്ചാണോ വാഹനം ഓടിക്കുന്നത് തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്. മികച്ച ഡ്രൈവര്‍മാര്‍ക്ക് ഗോള്‍ഡ് സ്റ്റാര്‍ എന്ന പദവിയാണ് ലഭിക്കുക. കൂടാതെ 1000 ദിര്‍ഹം ക്യാഷ് പ്രൈസും സമ്മാനങ്ങളും വേറെയും ലഭിക്കും.

ദുബായ്: നിയമം അനുസരിച്ച് വാഹനം ഓടിക്കുന്ന മികച്ച ഡ്രൈവര്‍മാര്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും കൃത്യമായി പാലിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തി പുരസ്‌കാരം നല്‍കാനാണ് തീരുമാനം. റോഡ്‌സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പുതിയ തീരുമാനം എടുത്തിട്ടുള്ളത്.

റോഡ് സുരക്ഷ, ട്രാഫിക് നിയമങ്ങള്‍ അനുസരിച്ചാണോ വാഹനം ഓടിക്കുന്നത് തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്. മികച്ച ഡ്രൈവര്‍മാര്‍ക്ക് ഗോള്‍ഡ് സ്റ്റാര്‍ എന്ന പദവിയാണ് ലഭിക്കുക. കൂടാതെ 1000 ദിര്‍ഹം ക്യാഷ് പ്രൈസും സമ്മാനങ്ങളും വേറെയും ലഭിക്കും. ആര്‍.ടി.എ ഉദ്യോഗസ്ഥനാണ് വാഹനങ്ങളെ നിരീക്ഷിക്കുന്നത്.

ഒരു വാഹനത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ മറ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കും. തുടര്‍ന്ന് പാര്‍ക്കിങ് കാര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്നുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നത് പാര്‍ക്കിങിന് നിയോഗിച്ചിട്ടുള്ള മറ്റ് ഉദ്യോഗസ്ഥരാണ്. എല്ലാം കൃത്യമായാല്‍ ഗോള്‍ഡ് സ്റ്റാര്‍ എന്ന പദവിയാണ് കിട്ടുന്നത്. സിയാല്‍ ഇവന്റ്‌സാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഓരോ ആറ് മാസം കൂടുമ്പോഴും ഗോള്‍ഡ് സ്റ്റാറുകളെ കണ്ടെത്താനാണ് തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x