Currency

ദുബായില്‍ തൊഴിലാളികള്‍ക്ക് ബോധവത്കരണ ക്ലാസ്

സ്വന്തം ലേഖകന്‍Thursday, February 15, 2018 5:57 pm

ദുബായ്: വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ യുഎഇയിലെ നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും അറിയാന്‍ പരിശീലനം നല്‍കുന്നു. ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 12 പരിശീലകരാണ് ക്ലാസുകള്‍ നടത്തുക. പുതുതായി തൊഴില്‍ വിസ ലഭിക്കുന്നവര്‍ക്കും വിസ പുതുക്കുന്നവര്‍ക്കുമാണ് ബോധവത്കരണം നല്‍കുന്നത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ രണ്ടായിരത്തിയഞ്ഞൂറിലധികം തൊഴിലാളികള്‍ ഇത്തരത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയതായി താമസ കുടിയേറ്റ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ഒബൈദ് ബിന് സുറൂര്‍ പറഞ്ഞു.

തൊഴിലാളികളുടെ ഉത്തരവാദിത്വക്കെക്കുറിച്ചും തൊഴിലാളികള്‍ പാലിക്കേണ്ട സുരക്ഷാ രീതികളെക്കുറിച്ചും പരിപാടിയില്‍ പരിശീലിപ്പിക്കുന്നുണ്ട്. ജബല്അലി മെഡിക്കല്‍ സെന്ററില്‍ നല്‍കുന്ന പരിശീലനത്തില്‍ ഓരോ ദിവസവും 250 പേരാണ് പങ്കെടുക്കുക. അറബിക്ക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലാണ് ക്ലാസുകള്‍.

തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ സഹായിക്കുന്ന ഇന്‍ഫോര്‍മേഷന്‍ കോഴ്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഖിസൈസിലും അല്ഖൂസിലുമാണ് ഇന്‌ഫോര്‍മേഷന്‍ കോഴ്സുകള്‍ സ്ഥാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം 1,50,000 തൊഴിലാളികള്‍ക്ക് പരിശീലന പരിപാടി സഹായകമാകുമെന്നാണ് കരുതുന്നത്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x