
ദുബായ്: അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് യു.എ.ഇയും, ഗ്ലോബല്‍ ആര്‍ട്ട് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആയത്ത് ആര്‍ട്ട് എക്‌സിബിഷന്‍ ഷാന്‍ഗറില പ്രസിഡന്‍ഷ്യല്‍ സ്യുട്ടില്‍ തുടക്കം. അറബിക്ക് കാലിഗ്രാഫര്‍ നര്‍ഗീസ് നൂറുദ്ധീന്‍ വരച്ച ഖുര്‍ആന്‍ ആയത്തുകളുടെ പ്രദര്‍ശനം 26 വരെയാണ് നടക്കുന്നത്.
സംഗീതജ്ഞരായ തവാബും ഫാത്മയും ചേര്‍ന്നുള്ള അറബിക്ക് സംഗീത വിരുന്നും പ്രദര്‍ശനത്തില്‍ ദിവസവും ഉണ്ടായിരിക്കും. ജൂലൈ മാസത്തില്‍ ഓട്ടിസം ഫൗണ്ടേഷനുമായി ചേര്‍ന്ന് ഓട്ടിസം കുട്ടികള്‍ക്കുള്ള ചിത്ര പ്രദര്‍ശനവും, ആഗസ്തില്‍ ഇന്ത്യന്‍ കലാകാരന്മാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുമെന്ന് ആര്‍ട്ട് യു.എ.ഇ സ്ഥാപകരായ സത്താര്‍ അല്‍ കരനും സക്കറിയ മുഹമ്മദും അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.