ബാച്ചിലേഴ്സിനെതിരെ ഇത്തരം ഏരിയകളിലെ കുടുംബങ്ങളിൽ നിന്നും വ്യാപകമായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
മനാമ: ബാച്ചിലേഴ്സായ പ്രവാസികൾ റസിഡൻഷ്യൽ ഏരിയകളിൽ താമസിക്കുന്നതിന് ബഹ്റൈൻ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇക്കാര്യത്തിൽ അടുത്ത ക്യാബിനറ്റ് മീറ്റിങ്ങിൽ എം.പിമാർ വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതിനിധി സഭയിലെ സർവ്വീസ് കമ്മിറ്റി അറിയിച്ചു. ബാച്ചിലേഴ്സിനെതിരെ ഇത്തരം ഏരിയകളിലെ കുടുംബങ്ങളിൽ നിന്നും വ്യാപകമായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
അവിവാഹിതരായ ചെരുപ്പക്കാരുടെ റെസിഡൻസ് ഏരിയകളിലെ താമസം നിയന്ത്രിക്കുന്നത് വഴി ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ പരാതികൾ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് അധിക്രതരുടെ പ്രതീക്ഷ. അതേസമയം ഇടുങ്ങിയ സ്ഥലങ്ങളിൽ തിങ്ങിപ്പാർക്കുന്ന ബാച്ചിലേഴ്സായ പ്രവാസികൾക്കും ഈ നിയന്ത്രണം സഹായകമാകും. സുരക്ഷിതത്വമില്ലാത്ത അത്തരം കെട്ടിടങ്ങളിൽ തിങ്ങി താമസിക്കുന്ന രീതി ഇല്ലാതാക്കാനും ഇത് കാരണമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.