Currency

ബാക്ക്പേക്കർ ടാക്സ്; ജോലി ചെയ്യാനെത്തുന്ന വിദേശ ടൂറിസ്റ്റുകളൂടെ എണ്ണം കുറയുന്നു

സ്വന്തം ലേഖകൻSaturday, September 24, 2016 11:42 am

ബാക്ക്പേക്കർമാർക്ക് അമിത നികുതി ഏർപ്പെടുത്തിയതോടെ ഓസ്ട്രേലിയയിൽ ജോലി ചെയ്യാനെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കുറയുമെന്ന് റിപ്പോർട്ട്. ഇത് പഴം, പച്ചക്കറി വിപണിയെ സാരമായി ബാധിക്കാനും സാധ്യതയുണ്ടെന്ന് സൗത്ത് ഓസ്ട്രേലിയൻ സെനറ്റർ ആയ നിക്ക് സെനഫോൺ മുന്നറിയിപ്പ് നൽകുന്നു.

ബ്രിസ്ബൺ: ബാക്ക്പേക്കർമാർക്ക് അമിത നികുതി ഏർപ്പെടുത്തിയതോടെ ഓസ്ട്രേലിയയിൽ ജോലി ചെയ്യാനെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കുറയുമെന്ന് റിപ്പോർട്ട്. ഇത് പഴം, പച്ചക്കറി വിപണിയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് സൗത്ത് ഓസ്ട്രേലിയൻ സെനറ്റർ ആയ നിക്ക് സെനഫോൺ മുന്നറിയിപ്പ് നൽകുന്നു.

ബാക്ക്പേക്കർ എന്ന് അറിയപ്പെടുന്ന വിദേശ ടൂറിസ്റ്റുകളാണു പ്രധാനമായും ഓസ്ട്രേലിയയിലെ കാർഷിക മേഖലയിൽ പഴം, പച്ചക്കറികൾ പറിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നത്. 2014-15 ലെ ബജറ്റിൽ ഇവർക്ക് നികുതി ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതാണിപ്പോൾ ഓസ്ട്രേലിയൻ വിനോദസഞ്ചാര മേഖലയ്ക്കും കാർഷികമേഖലയ്ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബാക്ക്പേക്കേർസിന്റെ വരവ് കുറയുന്നതോടെ ഇത്തരം ജോലികൾക്ക് ആളെ കിട്ടാതാകും.

വർക്കിംഗ് ഹോളിഡേ വിസയിൽ രാജ്യത്തെത്തുന്ന വിദേശസഞ്ചാരികൾ സമ്പാദിക്കുന്നു ഓരോ ഡോളറിനും 32.5 ശതമാനം നികുതി ഏർപ്പെടുത്താനായിരുന്നു ബജറ്റിലെ തീരുമാനം. ഇത് അടുത്ത വർഷം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ ബാക്ക്പേക്കർ സഞ്ചാരികളിൽ നിന്നും ശരാശരി 1500 അപേക്ഷകളാണു ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് 600 ആയി കുറഞ്ഞിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x