
ദുബായ്: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ചു. ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
ഈ മാസം 6 മുതല്‍ 23 വരെ യാത്ര ചെയ്യുന്നവര്‍ക്ക് 40 കിലോ ഗ്രാം ബാഗേജ് കൊണ്ടുപോകാനാണ് അവസരം. ഇന്ന് ടിക്കറ്റെടുക്കുന്നവര്‍ക്കാണ് അധിക ലഗേജ് കൊണ്ടുപോകാന്‍ അവസരമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.