Currency

ബഹ്‌റൈന്‍ ബീച്ചുകളില്‍ മോശം വസ്ത്രം ധരിച്ചെത്തുന്നവര്‍ക്കെതിരെ നടപടി

സ്വന്തം ലേഖകന്‍Sunday, January 29, 2017 8:44 am

പൊതുബീച്ചുകളിലും പാര്‍ക്കുകളിലും മോശമായ രീതിയില്‍ വസ്ത്രം ധരിച്ചെത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. നോര്‍തേണ്‍ ഗവര്‍ണറേറ്റിലെ പൊതുബീച്ചുകളിലും പാര്‍ക്കുകളിലും എത്തുന്നവര്‍ക്കാണ് പുതിയ തീരുമാനം ബാധകം.

മനാമ: പൊതുബീച്ചുകളിലും പാര്‍ക്കുകളിലും മോശമായ രീതിയില്‍ വസ്ത്രം ധരിച്ചെത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. നോര്‍തേണ്‍ ഗവര്‍ണറേറ്റിലെ പൊതുബീച്ചുകളിലും പാര്‍ക്കുകളിലും എത്തുന്നവര്‍ക്കാണ് പുതിയ തീരുമാനം ബാധകം. മാന്യമായി വസ്ത്രം ധരിക്കണമെന്നാവശ്യപ്പെട്ടുള്ള ബോര്‍ഡുകളും ചില പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച നിര്‍ദ്ദേശം നോര്‍തേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിവാര യോഗത്തില്‍ അംഗീകരിച്ചു.

അറബിക്, ഇംഗ്‌ളീഷ്, ഉര്‍ദു, ഹിന്ദി, തമിഴ് ഭാഷകളിലാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുക. നോര്‍തേണ്‍ ഗവര്‍ണറേറ്റില്‍ പദ്ധതി വിജയകരമായാല്‍, ബഹ്‌റൈനില്‍ ഉടനീളം ഇത് സ്ഥാപിക്കാനും പദ്ധതിയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x