
മനാമ: ജിസിസി രാജ്യങ്ങളിൽ വ്യ്വസായങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിൽ ബഹ്റൈൻ നാലാം സ്ഥാനത്ത്. 2016ലെ വാർഷിക കണക്കുകളുടെ അടിസ്ഥാനത്തിൽ ഫോബ്‌സ് മാസികയാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ലോകരാജ്യങ്ങൾക്കിടയിൽ 60ാം സ്ഥാനമാണ് ബഹ്റൈനുള്ളത്.
യു.എ.ഇ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളാണ് ജി.സി.സി രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. കച്ചവട സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ 60ാം സ്ഥാനവും, പണ സംബന്ധമായ സ്വാതന്ത്ര്യത്തിൽ 89ാം സ്ഥാനവുമാണ് ബഹ്റൈനുള്ളത്. വസ്തു സംബന്ധമായ അവകാശങ്ങൾ–42, ഔദ്യോഗിക നടപടിക്രമങ്ങൾ -60, നിക്ഷേപകരുടെ സംരക്ഷണം-91, വ്യക്തിസ്വാതന്ത്ര്യം-128, നികുതി-4, മാർക്കറ്റിന്റെ പ്രകടനം-73 എന്നിങ്ങനെയാണ് ബഹ്റൈന്റെ സ്ഥാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.