Currency

ബഹ്‌റൈനിലെ 10 സ്‌കൂളുകളുടെ രജിസ്ട്രേഷൻ വിദ്യാഭ്യാസമന്ത്രാലയം റദ്ദാക്കി

സ്വന്തം ലേഖകൻSunday, March 26, 2017 7:27 pm

മനാമ :  ബഹ്‌റൈൻ വിദ്യാഭ്യാസമന്ത്രാലയം 10 സ്വകാര്യ സ്‌കൂളുകളുടെ രജിസ്ട്രേഷൻ താത്‌കാലികമായി റദ്ദാക്കി. വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സുരക്ഷാമാനദണ്ഡങ്ങളിലുണ്ടായ പിഴവിനെ തുടർന്നാണ് നടപടിയെടുത്തത്. ഈ പിഴവുകൾ പരിഹരിക്കുന്നത് വരെയാണ് രജിസ്ട്രേഷൻ റദ്ദാക്കിയിരിക്കുന്നത്.

2017-2018 അധ്യയന വർഷത്തേക്കാണ് നടപടി. വിദ്യാഭ്യാസമന്ത്രാലയം നിഷ്കർഷിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, അനുമതി കൂടാതെ പുതിയ കെട്ടിടങ്ങൾ നിർമിക്കുക, അനുമതിയില്ലാത്ത വിഷയങ്ങൾ പഠിപ്പിക്കുക തുടങ്ങിയ വീഴ്ചകളാണ് ഈ സ്കൂളുകളുടെ ഭാഗത്തു നിന്നും ഉണ്ടായത്.

പലതവണത്തെ മുന്നറിയിപ്പിനെ അവഗണിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ സ്‌കൂളുകളിൽ നടത്തിയ തുടർച്ചയായ പരിശോധനയിലാണ് ഈ ലംഘനങ്ങൾ കണ്ടെത്തിയത്. അതേസമയം സ്കൂളുകൾ പെട്ടെന്ന് അടച്ചിട്ടാൽ കുട്ടികളുടെ വിദ്യാഭ്യാസം എന്തായിത്തീരുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x