Currency

അല്‍ വിഫാഖിന്റെ പ്രവർത്തനൾ ബഹ്റൈൻ കോടതി നിരോധിച്ചു

സ്വന്തം ലേഖകൻFriday, September 23, 2016 9:46 am

അല്‍ വിഫാഖ് നാഷണല്‍ ഇസ്ലാമിക് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതായി ബഹ്റൈൻ കോടതി ഔദ്യോഗികമായി അറിയിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയതിനെ തുടന്നാണു നടപടി. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയാണിത്.

മനാമ: അല്‍ വിഫാഖ് നാഷണല്‍ ഇസ്ലാമിക് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതായി ബഹ്റൈൻ  കോടതി ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ജൂലായ് മുതൽ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തിയിരുന്നു. ബഹ്റൈനിലെ അപ്പീല്‍സ് കോടതി കഴിഞ്ഞ ദിവസമാണു ഇക്കാര്യത്തിൽ ഔദ്യോഗിക ഉത്തരവിറക്കിയത്.

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണു നടപടി. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയാണു അല്‍ വിഫാഖ് നാഷണല്‍ ഇസ്ലാമിക് സൊസൈറ്റി. ബഹ്റൈനിലെ നീതിന്യായ ഇസ്ലാമികകാര്യ ഔഖാഫ് മന്ത്രാലയം പാർട്ടിക്കെതിരെ നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

ഭരണഘടനയെയും കോടതിയെയും മാനിക്കാതിരിക്കുക, ഭീകരര്‍ക്ക് പിന്തുണ നല്‍കുക, ആഭ്യന്തര കാര്യങ്ങളില്‍ വിദേശ പിന്തുണ തേടുക, രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുക, ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുക, നിയമലംഘനത്തിന് ആഹ്വാനം നല്‍കുക എന്നിവ മുൻനിർത്തിയാണു നിരോധനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x