Currency

ബഹ്‌റൈനില്‍ വൈദ്യുതി, ജല ബില്ലുകള്‍ മൊബൈല്‍ വഴി

സ്വന്തം ലേഖകന്‍Thursday, February 23, 2017 5:12 pm

വൈദ്യുതി, ജല ബില്ലുകള്‍ മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാന്‍ ബഹ്‌റൈനില്‍ സംവിധാനം വരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി വൈദ്യുതി, ജലവിതരണ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ മിര്‍സ മാസ്റ്റര്‍ കാര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തി.

മനാമ: വൈദ്യുതി, ജല ബില്ലുകള്‍ മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാന്‍ ബഹ്‌റൈനില്‍ സംവിധാനം വരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി വൈദ്യുതി, ജലവിതരണ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ മിര്‍സ മാസ്റ്റര്‍ കാര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തി. മാസ്റ്റര്‍ കാര്‍ഡ് ഗള്‍ഫ് റീജനല്‍ ഡയറക്ടര്‍ രാഘവ് പ്രസാദ്, ബിസിനസ് വികസന മേധാവി പങ്കജ് കത്തൂരിയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

നിലവില്‍ പണമടയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ രാജ്യത്ത് ഫലപ്രദമാണെങ്കിലും ഇലക്ട്രോണിക് പേയ്‌മെന്റിന്റെ സമഗ്രമായ സംവിധാനം നടപ്പാക്കാനാണു ലക്ഷ്യമെന്നു പ്രതിനിധി സംഘം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x