കണക്കുകൾ പ്രകാരം പിടികൂടപ്പെട്ടവരിലധികവും അനധികൃത വിദേശ തൊഴിലാളികളാണ്
മനാമ: ബഹ്രൈനിൽ കഴിഞ്ഞ 10 മാസത്തിനിടെ പിടിയിലായത് 1180 അനധികൃത വഴിയോര കച്ചവടക്കാർ. കാപിറ്റല്‍ സെക്രട്ടേറിയറ്റ് കൗണ്‍സിലിലെ സാങ്കേതിക സേവന വിഭാഗം മേധാവി ശൗഖിയ ഹംദാന്‍ പുറത്തുവിട്ട കണക്കുകൾ പ്രകാരം പിടികൂടപ്പെട്ടവരിലധികവും അനധികൃത വിദേശ തൊഴിലാളികളാണ്.
കാപിറ്റല്‍ സെക്രട്ടേറിയറ്റ്, ആഭ്യന്തര മന്ത്രാലയം, എല്‍.എം.ആര്‍.എ, ആരോഗ്യ മന്ത്രാലയം എന്നിവ സഹകരിച്ചായിരുന്നു പരിശോധന. ശൈഖ് അബ്ദുല്ല റോഡ്, ബാബുല്‍ ബഹ്‌റൈന്‍, ശൈഖ് ഹമദ് റോഡ്, എക്‌സിബിഷന്‍ റോഡ്, സുബാറ അവന്യൂ, ആല്‍ഖലീഫ അവന്യു എന്നിവിടങ്ങളിൽ എല്ലാം പരിശോധന നടക്കുകയുണ്ടായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.