Currency

പിയൂഷ് ശ്രീവാസ്തവ ബഹ്‌റൈനിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

സ്വന്തം ലേഖകന്‍Thursday, April 30, 2020 10:22 am
ambassodr

മനാമ: ബഹ്‌റൈനിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പിയൂഷ് ശ്രീവാസ്തവ നിയമിതനായി. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നിലവില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന പിയൂഷ് ശ്രീവാസ്തവ 1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്. ബഹ്‌റൈനില്‍ താമസിയാതെ തന്നെ അദ്ദേഹം ചുമതലയേല്‍ക്കുമെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ബഹ്‌റൈനിലെ മുന്‍ ഇന്ത്യന്‍ അംബാസഡറായിരുന്ന അലോക് കുമാര്‍ സിന്‍ഹ തിരിച്ചു പോയതിന് ശേഷം രണ്ടര മാസക്കാലമായി തസ്തികയില്‍ പുതിയ നിയമനം നടന്നിരുന്നില്ല. കോവിഡ് ദുരിത കാലത്ത് ഇന്ത്യന്‍ അംബാസഡറുടെ നിയമനം ഉടന്‍ നടപ്പിലാക്കണമെന്ന് പ്രവാസി സംഘടനകള്‍ ജനപ്രതിനിധികള്‍ മുഖേനയും നേരിട്ടും സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയിരുന്നു. പുതിയ അംബാസഡര്‍ എത്തുന്നതോടെ കോവിഡ് കാലത്ത് പ്രവാസി സമൂഹത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൈവരുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ഇന്ത്യന്‍ സമൂഹം.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x