Currency

ബഹ്രൈൻ ഇന്ത്യൻ സ്കൂളിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ ആരംഭിച്ചു

സ്വന്തം ലേഖകൻWednesday, January 17, 2018 8:29 pm

മനാമ: ബഹ്രൈൻ ഇന്ത്യൻ സ്‌കൂളിൽ പുതിയ അദ്ധ്യയന വർഷത്തേയ്ക്കുള്ള ഓൺലൈൻ അഡ്മിഷൻ ആരംഭിച്ചു. പേരും വിവരങ്ങളും രജിസ്റ്റർ ചെയ്തവരെ എഴുത്ത് പരീക്ഷയ്ക്കും, കൂടികാഴ്ചയ്ക്കുമായി നേരിട്ട് ഫോൺ വഴി ബന്ധപ്പെടുന്നതാണെന്നു സ്‌കൂൾ അധികൃതർ അറിയിച്ചു. അതേസമയം ഒന്നിൽ കൂടുതൽ കുട്ടികളുടെ അഡ്മിഷൻ ഉണ്ടെങ്കിൽ മറ്റൊരു ഫോം കൂടി പൂരിപ്പിച്ച് നൽകണം. ഓരോ ക്ലാസിനും അനുവദിച്ചിട്ടുള്ള കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് അഡ്മിഷൻ.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയമങ്ങൾ അനുസരിച്ചായിരിക്കും പ്രവേശന നടപടികൾ. എൽ.കെ.ജി ക്ലാസിലേയ്ക്കുള്ള പ്രായപരിധി 2018 ആഗസ്റ്റ് 31ന് നാല് വയസ് തികയണം. മുഴുവൻ ഫീസ് അടച്ചതിന് ശേഷമേ അഡ്മിഷൻ നൽകുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ (http://www.indianschool.bh/contact.php) എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x