
മനാമ: വിവ ടെലികോം കമ്പനിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സഹായ പദ്ധതിയുടെ ഭാഗമായി ബഹ്രൈൻ ഇന്ത്യന്‍ സ്കൂളിന് അനുവദിച്ച സി.സി.ടി.വി സംവിധാനം സജ്ജമായി.
യൂറോപ്യന്‍ നിര്‍മ്മിതമായ 150 ക്യാമറകള്‍, 30 ദിവസം വരെവീഡിയോ സൂക്ഷിക്കുന്നതിനുതകുന്ന നെറ്റ്വര്‍ക്ക് വീഡിയോ റിക്കോര്‍ഡര്‍ തല്‍സമയം നിരീക്ഷിക്കുന്നതിനുള്ള കണ്ട്രോള് റൂം എന്നിവ ഉള്‍പ്പടുന്ന സംവിധാനമാണിത്.
ഇതോടെ സ്കൂളിന്റെ വരാന്തകള്‍, കളിസ്ഥലം ഓഡിറ്റോറിയം, ലൈബ്രറി തുടങ്ങിയ എല്ലാപൊതു ഇടങ്ങളും ക്യാമറ നിരീക്ഷണത്തിലാകും. സ്ഥാപിച്ചിട്ടുള്ളത് അധുനിക സാങ്കേതിക വിദ്യയായ ഐ.പി ക്യാമറകള്‍ ആണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.