പ്രവാസികൾ ഇടനിലക്കാരുടെ വലയിൽ വീഴരുതെന്ന് ബഹ്‍റൈന്‍ ലേബർ റഗുലേറ്ററി അതോറിറ്റി
മനാമ: പുതുതായി അനുവദിച്ചു തുടങ്ങിയ ഫ്ലെക്‍സിബിൾ വർക് പെർമിറ്റ് എടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഇടനിലക്കാരുടെ വലയിൽ വീഴരുതെന്ന് ബഹ്‍റൈന്‍ ലേബർ റഗുലേറ്ററി അതോറിറ്റി. പെർമിറ്റ് സംബന്ധമായ കാര്യങ്ങൾക്ക് എൽ.എം.ആർ.എയുമായി നേരിട്ട് ബന്ധപ്പെടണമെന്നും അതോറിറ്റി വ്യക്തമാക്കി.
ജുലൈ 23 മുതൽ സിത്രയിലെ എൽ.എം. ആർ എ ഓഫീസിൽ നിന്നാണ് ഫ്ളക്സിബിൾ വർക്കിംഗ് പെർമിറ്റുകൾ അനുവദിച്ചു തുടങ്ങിയത്. പ്രവാസികളിൽ നിന്ന് മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും എൽ.എം. ആർ.എ ചീഫ് എക്സിക്യുട്ടീവ് ഉസാമ അൽ അബ് സി വ്യക്തമാക്കി.
ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ് സംവിധാനം ലളിതമാണ്. അതിനാൽ സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ഇടനിലക്കാരെ സമീപിക്കേണ്ടതില്ലെന്നാണ് മുന്നറിയിപ്പ്. ഏജന്റുമാർ സാധാരണക്കാരെ ചൂഷണം ചെയ്യാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.