കൊല്ലം സ്വദേശിനി ലൈലയുടെ വീട് സന്ദര്‍ശനത്തിനാണ് ബഹ്റൈന്‍ വിദേശ കാര്യമന്ത്രിയും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗവുമായ ഷൈഖ് ഖാലിദ് അല്‍ അഹമദ് അല്‍ ഖലീഫ എത്തിയത്. വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ വൈറലായി.
മനാമ: ബഹറൈനില്‍ 21 വര്‍ഷമായി തന്റെ വീട്ടില്‍ പരിചാരികയായ മലയാളിയുടെ വീട് സന്ദര്‍ശനത്തിനായി ബഹ്റൈന്‍ വിദേശ കാര്യമന്ത്രി കേരളത്തില്‍ എത്തി. കൊല്ലം സ്വദേശിനി ലൈലയുടെ വീട് സന്ദര്‍ശനത്തിനാണ് ബഹ്റൈന്‍ വിദേശ കാര്യമന്ത്രിയും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗവുമായ ഷൈഖ് ഖാലിദ് അല്‍ അഹമദ് അല്‍ ഖലീഫ എത്തിയത്. വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ വൈറലായി.
വീട്ടില്‍ എത്തിയ മന്ത്രി ലൈലയോടും കുടുംബത്തോടും ഒപ്പം ദീര്‍ഘനേരം ചെലവിട്ടു. വാഴയിലയില്‍ ലൈല മന്ത്രിയ്ക്ക് ഭക്ഷണം വിളമ്പി. പിന്നീട് ഷൈഖ് ഖാലിദ് തന്നെയാണു തന്റെ പരിചാരികയുടെ വീട് സന്ദര്‍ശിച്ച വിവരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വാഴയിലയില്‍ ഭക്ഷണം വിളമ്പുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ലൈലയുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും സമര്‍പ്പണവും കുലീനതയും മന്ത്രി പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ഏതായാലും അറബ് ലോകത്ത് പോസ്റ്റ് വൈറലായിരിക്കുകയാണ് ഇപ്പോള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.