Currency

ഡിജിറ്റൽ കറൻസികൾ തങ്ങൾക്കു സ്വീകാര്യമാണെന്ന് ബഹ്റൈൻ

Sunday, October 1, 2017 1:37 pm

ബിറ്റ്കോയിൻ അടക്കമുള്ള ഡിജിറ്റൽ കറൻസികൾ രാജ്യത്തിനു സ്വീകാര്യമാണെന്നു ബഹ്റൈൻ എക്കണോമിക് ഡെവലപ്പ്മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഖാലിദ് അൽ റുമൈഹി

മനാമ: ബിറ്റ്കോയിൻ അടക്കമുള്ള ഡിജിറ്റൽ കറൻസികൾ രാജ്യത്തിനു സ്വീകാര്യമാണെന്നു ബഹ്റൈൻ എക്കണോമിക് ഡെവലപ്പ്മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഖാലിദ് അൽ റുമൈഹി പറഞ്ഞു. ഡിജിറ്റൽ കറൻസി സൗഹൃദ നിലപാട് രാജ്യത്തെ ഗൾഫ് മേഖലയിലെ സാമ്പത്തികസാങ്കേതിക കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്നാണു കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന്റെ ഭാഗമായി ബഹ്രൈൻ സെൻട്രൽ ബാങ്ക് റെഗുലേറ്ററി സാൻഡ്ബോക്സിനു രൂപം നല്കിയിട്ടുണ്ട്. ഡിജിറ്റൽ കറൻസി അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നതിനായി അപേക്ഷ ലഭിച്ച നാലു കമ്പനികളിൽ രണ്ട് കമ്പനികൾക്കു അനുമതി നൽകി. യുകെ, സിംഗപ്പൂർ മാതൃകയിൽ തന്നെയാണു ബഹ്രൈനിലും റെഗുലേറ്ററി സാൻഡ്ബോക്സിന്റെ ഘടന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x