Currency

ബഹ്‌റൈനില്‍ മൂന്നു ദിവസമായി തുടര്‍ന്ന മഴയ്ക്ക് ശമനം

സ്വന്തം ലേഖകന്‍Saturday, February 18, 2017 3:15 pm

മൂന്നു ദിവസമായി ബഹ്‌റൈനില്‍ തുടരുന്ന മഴ കുറഞ്ഞു. ശക്തമായ കാറ്റിനോടൊപ്പം പെയ്ത മഴ മൂലം പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. താമസക്കാര്‍ക്കും, കാല്‍നടക്കാര്‍ക്കും ശക്തമായ മഴ ദുരിതമായി.

ബഹ്‌റൈന്‍: മൂന്നു ദിവസമായി ബഹ്‌റൈനില്‍ തുടരുന്ന മഴ കുറഞ്ഞു. ശക്തമായ കാറ്റിനോടൊപ്പം പെയ്ത മഴ മൂലം പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. താമസക്കാര്‍ക്കും, കാല്‍നടക്കാര്‍ക്കും ശക്തമായ മഴ ദുരിതമായി. നാലു ഗവര്‍ണറേറ്റുകളില്‍ നിന്നുമുള്ള പരിശ്രമങ്ങള്‍ക്കൊടുവിലാണ് റോഡുകളിലെ വെള്ളക്കെട്ട് നീക്കം ചെയ്യാന്‍ സാധിച്ചത്.

ഇത്രയും ശക്തമായി പെയ്ത മഴ പ്രവാസികളടക്കമുള്ളവര്‍ക്ക് കൗതുകമായി. നേരത്തെ രാജ്യത്തെ കാലാവസ്ഥ വെള്ളിയാഴ്ച്ച വരെ മഴയോടെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x