Currency

ബഹ്‌റൈനില്‍ ഭക്ഷണസാധനങ്ങള്‍ക്ക് സബ്‌സിഡി ലഭിക്കാന്‍ റേഷന്‍ കാര്‍ഡ്

സ്വന്തം ലേഖകന്‍Friday, January 27, 2017 11:56 am

വില നിയന്ത്രിക്കാനും ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും ഇതുവഴി സാധിക്കും. മുമ്പ് സബ്‌സിഡി നല്‍കിയിരുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് ഇതുവഴി വീണ്ടും സര്‍ക്കാര്‍ പിന്തുണയോടെ വിലക്കുറവ് നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മനാമ: ഭക്ഷണസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വാങ്ങാനായി ബഹ്‌റൈനികള്‍ക്ക് റേഷന്‍ കാര്‍ഡ് ഏര്‍പ്പെടുത്തും. ഇതിനായുള്ള നിയമം പാര്‍ലമെന്റ് പാസാക്കി. വില നിയന്ത്രിക്കാനും ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും ഇതുവഴി സാധിക്കും. മുമ്പ് സബ്‌സിഡി നല്‍കിയിരുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് ഇതുവഴി വീണ്ടും സര്‍ക്കാര്‍ പിന്തുണയോടെ വിലക്കുറവ് നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015 ഒക്ടോബറിലാണ് ചില ഭക്ഷ്യവസ്തുക്കളുടെ നേരിട്ടുള്ള സബ്‌സിഡി എടുത്തുകളഞ്ഞത്.

ഉന്നത വിദ്യാഭ്യാസം, വൈദ്യുതി, സര്‍ക്കാര്‍ സേവനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി പലവിധ സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും ബഹ്‌റൈനികള്‍ക്ക് ലഭിക്കേണ്ട സബ്‌സിഡിയെക്കുറിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്തു. സബ്‌സിഡി ഇനങ്ങളില്‍ ടൊമാറ്റോ സോസും ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ച നടന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x